കട്ടപ്പന: ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി സമാപനവും പ്രേഷിതറാലിയും നാലിന് രാവിലെ 8.30ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കട്ടപ്പന ഫൊറോനാ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി മാർ മാത്യു അറയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു ഉദ്ഘാടനം ചെയ്യും. ഫൊറോനാ വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ, ഫാ. മനു കിളിക്കൊത്തിപ്പാറ എന്നിവർ സഹകാർമികരായിരിക്കും. ഫാ. റോയി കണ്ണൻച്ചിറ സിഎംഐ മുഖ്യസന്ദേശം നൽകും.
തുടർന്ന് സെന്റ് ജോർജ് പള്ളി മൈതാനത്തുനിന്നാരംഭിക്കുന്ന പ്രേഷിതറാലിയിൽ ആയിരങ്ങൾ പങ്കെടുക്കും. മാർ മാത്യു അറയ്ക്കൽ റാലി ഫ്ലാഗ് ഓഫ് ചെയ്യും.
മിഷൻ ലീഗ് ഫൊറോനാ ഡയറക്ടർ ഫാ. അജോ പേഴുംകാട്ടിൽ, ഫാ. നോബിൾ പൊടിമറ്റത്തിൽ, ഫാ. വർഗീസ് കുളമ്പള്ളിയിൽ, ഫൊറോന അനിമേറ്റർ സിസ്റ്റർ ലില്ലി ട്രീസ, രൂപത പ്രസിഡന്റ് ജോ റോയി,
ഫൊറോനയിലെ മറ്റ് ഇടവക വൈദികർ തുടങ്ങിയവർ നേതൃത്യം നൽകും.
നിശ്ചല ദൃശ്യങ്ങൾ, പ്രച്ഛന്നവേഷം, ബാൻഡ് മേളം എന്നിവ റാലിക്കു മോടിപകരും.
കട്ടപ്പന പള്ളിക്കവല, ചെന്നാട്ട്മറ്റം കവല, സെൻട്രൽ ജംഗ്ഷൻ, ഗാന്ധി സ്ക്വയർ, പഴയ ബസ് സ്റ്റാൻഡ്, പോലീസ് സ്റ്റേഷൻ റോഡ് വഴി പള്ളിഗ്രൗണ്ടിൽ സമാപിക്കുമെന്ന് ഫാ. അജോ പേഴുംകാട്ടിൽ, ഫാ. നോബിൾ പൊടിമറ്റത്തിൽ, രൂപത ഓർഗനൈസർ അലൻ ജോളി തുടങ്ങിയവർ അറിയിച്ചു.