പാലാ: എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പാലാ മുനിസിപ്പല്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ മൂന്നു മുതല്‍ അഞ്ചു വരെ നടക്കും. യൂണിവേഴ്സിറ്റിയും പാലാ അല്‍ഫോന്‍സാ കോളജും സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. യൂണിവേഴ്സിറ്റിയിലെ വിവിധ കോളജുകളില്‍നിന്നായി എഴുനൂറോളം കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
അല്‍ഫോന്‍സ കോളജ് പാലാ, അസംപഷന്‍ കോളജ് ചങ്ങനാശേരി, എംഎ കോളജ് കോതമംഗലം, സെന്റ് തോമസ് കോളജ് പാലാ, എസ്ബി കോളജ് ചങ്ങനാശേരി, സെന്റ് ഡോമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി, മഹാരാജാസ് കോളജ് എറണാകുളം തുടങ്ങിയ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
മൂന്നിന് ഹാഫ് മാരത്തോണ്‍ മാത്രമാണ് നടക്കുന്നത്. നാലിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എംജി സിന്‍ഡിക്കറ്റംഗം ഡോ. എ. ജോസ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. സിൻഡിക്കറ്റംഗം ഡോ. ബിജു തോമസ് മുഖ്യ പ്രഭാഷണം നടത്തും.