വടക്കാഞ്ചേരി: കാലത്തിനു വഴികാട്ടിയായി ചരിത്രത്തോടൊപ്പം നടന്ന പി. ചിത്രൻ നന്പൂതിരിപ്പാടിന് ഈ വർഷത്തെ വി.കെ. നാരായണ ഭട്ടതിരി സ്മൃതി പുരസ്കാരം സമർപ്പിക്കും.
വേദ പണ്ഡിതനും വടക്കാഞ്ചേരി ഗ്രന്ഥശാല സ്ഥാപകരിൽ പ്രമുഖനുമായിരുന്ന വി.കെ. നാരായണ ഭട്ടതിരിയുടെ സ്മരണക്കായി വ്യതസ്ത മേഖലകളിലെ പണ്ഡിതശ്രേഷ്ഠർക്ക് വടക്കാഞ്ചേരി ശ്രീകേരളവർമ പബ്ലിക്ക് ലൈബ്രറിയും കോഴിക്കോട് വി.കെ. നാരായണഭട്ടതിരി സ്മാരക ട്രസ്റ്റും സംയുക്തമായി നൽകിവരുന്ന ഭട്ടതിരി സ്മൃതി പുരസ്കാരമായ 10,000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്കാരം.
ഡിസംബർ 10നു വൈകീട്ട് വടക്കാഞ്ചേരി പബ്ലിക് ലൈബ്രറി ഹാളിൽ മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കുമെന്നു വി.കെ. നാരായണ ഭട്ടതിരി ട്രസ്റ്റ് ചെയർമാൻ പി. ചന്ദ്രശേഖരൻ, ലൈബ്രറി പ്രസിഡന്റ് വി. മുരളി, സെക്രട്ടറി ജി. സത്യൻ എന്നിവർ അറിയിച്ചു.
ലീമായിലെ വിശുദ്ധ റോസായോടുള്ള
വണക്കാചരണം
പറപ്പൂർ: പറപ്പൂർ സെന്റ് ജോണ് നെപുംസ്യാൻ ഫൊറോന പളളിയിൽ വിശുദ്ധ റോസായുടെ വണക്കാചാരണം ഡിസംബർ ഒന്നിന് രാവിലെ 10ന് നടത്തുന്നു.
ആഘോഷമായ പാട്ടുകുർബാന, വചനസന്ദേശം, നൊവേന, ലദീഞ്ഞ്, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം തുടങ്ങിയ അനുഗൃഹീത തിരുക്കർമങ്ങൾക്ക് പട്ടിക്കാട് ആത്മ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ടോമി പുളിന്താനം കാർമികനാകും.
കുന്പസാര സൗകര്യം ഉണ്ടായിരിക്കും. വികാരി ഫാ. ആന്റണി ആലുക്ക, അസിസ്റ്റന്റ് വികാരി ഫാ. ലിബിൻ ചെമ്മണ്ണൂർ, കൈക്കാരൻമാർ എന്നിവർ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകുന്നു.