+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​തുവ​രെ സം​ഗീ​താ​ർ​ച്ച​ന ന​ട​ത്തി​യ​ത് രണ്ടായിരത്തി​ലേ​റെ സം​ഗീ​താ​ർ​ഥി​ക​ൾ

ഗു​രു​വാ​യൂ​ർ:​ ചെന്പൈ സം​ഗീ​തോ​ത്സ​വം 10 ദി​വ​സം പി​ന്നി​ടു​ന്പോ​ൾ ര​ണ്ടാ​യി​ര​ത്തി​ലേ​റെ സം​ഗീ​താ​ർ​ഥി​ക​ൾ സം​ഗീ​താ​ർ​ച്ച​ന ന​ട​ത്തി. പു​ല​ർ​ച്ചെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സം​ഗീ​താ​ർ​ച്ച​ന രാ​ത്രി വ
ഇ​തുവ​രെ സം​ഗീ​താ​ർ​ച്ച​ന ന​ട​ത്തി​യ​ത്  രണ്ടായിരത്തി​ലേ​റെ സം​ഗീ​താ​ർ​ഥി​ക​ൾ
ഗു​രു​വാ​യൂ​ർ:​ ചെന്പൈ സം​ഗീ​തോ​ത്സ​വം 10 ദി​വ​സം പി​ന്നി​ടു​ന്പോ​ൾ ര​ണ്ടാ​യി​ര​ത്തി​ലേ​റെ സം​ഗീ​താ​ർ​ഥി​ക​ൾ സം​ഗീ​താ​ർ​ച്ച​ന ന​ട​ത്തി. പു​ല​ർ​ച്ചെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സം​ഗീ​താ​ർ​ച്ച​ന രാ​ത്രി വൈ​കി​യാ​ണ് സ​മാ​പി​ക്കു​ന്ന​ത്. ഇ​ന്ന​ലെ മു​ത​ൽ ആ​കാ​ശ​വാ​ണി റി​ലേ ക​ച്ചേ​രി​ക​ൾ തു​ട​ങ്ങി.​ ഒ​രു​മ​ന​യൂ​ർ ഒ.​കെ.​ സു​ബ്ര​ഹ്മ​ണ്യ​വും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നാ​ദ​സ്വ​ര​ക്ക​ച്ചേ​രി​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം.​
സു​ബ്ര​ഹ്മ​ണ്യ​ത്തോ​ടൊ​പ്പം കൊ​ല്ല​ങ്കോ​ട് സു​ബ്ര​ഹ്മ​ണ്യ​വും നാ​ഗ​സ്വ​രം വാ​യി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ളാ​യ ചേ​ർ​ത്ത​ല എ​സ്.​പി.​ശ്രീ​കു​മാ​ർ, ചേ​ർ​ത്ത​ല എ​സ്.​പി.​ ഹ​രി​കു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു ത​വി​ൽ.​ ഗൗ​ള രാ​ഗ​ത്തി​ൽ "ശ്രീ​മ​ഹാ​ഗ​ണ​പ​തിം’ കീ​ർ​ത്ത​ന​മാ​യി​രു​ന്നു ആ​ദ്യം.​ തു​ട​ർ​ന്ന് ശ​ർ​മ്മി​ള, കോ​ട്ട​യ്ക്ക​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ, സി​താ​ര കൃ​ഷ്ണ​മൂ​ർ​ത്തി, രാ​ജേ​ശ്വ​രി ശ​ങ്ക​ർ, ആ​ദ​ർ​ശ് വെ​ങ്കി​ടേ​ശ്വ​ര​ൻ, കു​ന്ന​ത്തൂ​ർ മോ​ഹ​ന​കൃ​ഷ്ണ​ൻ, ശി​വ​ദ​ർ​ശ​ന, നെ​ടു​ങ്കു​ന്നം അ​നീ​ഷ്റാം, എം.​കെ.​ തു​ഷാ​ർ (വാ​യ്പാ​ട്ട്), ദേ​വീ​ വാ​സു​ദേ​വ​ൻ, ബൈ​ജു എ​ൻ.​ ര​ജി​ത് (​പു​ല്ലാ​ങ്കു​ഴ​ൽ) എ​ന്നി​വ​രും റി​ലേ​യി​ൽ ക​ച്ചേ​രി ന​ട​ത്തി.
ചെ​ന്പൈ ഭാ​ഗ​വ​ത​രു​ടെ ശി​ഷ്യ​നും മു​തി​ർ​ന്ന സം​ഗീ​ത​ഞ്ജു​നു​മാ​യ മ​ണ്ണൂ​ർ രാ​ജ​കു​മാ​ര​നു​ണ്ണി ഇന്നു രാ​ത്രി​യി​ലെ റി​ലേ​യി​ൽ പാ​ടും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ർ അ​ണി നി​ര​ക്കു​ന്ന ഒ​ന്പ​തി​ന് പ​ഞ്ച​ര​ത്ന കീ​ർ​ത്ത​നാ​ലാ​പ​ന​മാ​ണ്. ഏ​കാ​ദ​ശി ആ​ച​ര​ണ​ത്തി​ന്‍റെ ആ​ദ്യ ദി​ന​മാ​യ ശ​നി​യാ​ഴ്ച രാ​ത്രി 10ന് ​ചെ​ന്പൈ സം​ഗീ​തോ​ത്സ​വം സ​മാ​പി​ക്കും.