ത്യശൂർ: ലയണ്‍സ് ക്ലബ്ബിന്റെയും മണപ്പുറം ഫിനാൻസിന്റെയും ആഭിമുഖ്യത്തിൽ കേരള പോലീസുമായി സഹകരിച്ച് വിദ്യാലയങ്ങളിൽ നടത്തുന്ന വിദ്യാർഥി ജാഗ്രത സദസുകൾക്ക് തുടക്കമായി. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ നിർവഹിച്ചു. തൃശൂർ സെന്റ് ജോസഫ് സിജിഎച്ച്എസ് സ്കൂളിൽ നടന്ന പരിപാടിയിൽ രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു.
മണപ്പുറം ഫിനാൻസ് കോ-പ്രോമോട്ടറും, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവർണറുമായ സുഷമ നന്ദകുമാർ മുഖ്യാതിഥിയായി. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ചീഫ് കോർഡിനേറ്റർ കെ.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില, പ്രോഗ്രാം കോ-ഒാർഡിനേറ്റർ ഉദയകുമാർ, മണപ്പുറം ഫിനാൻസ് ചീഫ് പിആർഒ സനോജ് ഹെർബർട്ട് എന്നിവർ പ്രസംഗിച്ചു.