ചെന്ത്രാപ്പിന്നി: വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് വീട്ടുകാർക്ക് ദുരിതമാകുന്നു. ടിപ്പു സുൽത്താൻ റോഡ് ഹൈസ്കൂൾ തെക്കു ഭാഗത്തു വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം നഷ്ടപ്പെടുന്നത് ഒരാഴ്ച ആയെന്നു പ്രദേശവാസികൾ പറയുന്നു.
പള്ളിത്തോട്ടുങ്ങൽ റഫീഖ്, ഷാജഹാൻ, പള്ളിപ്പറന്പിൽ സലീം തുടങ്ങിയവരുടെ വീടുകളിലെ പറന്പുകളിൽ ജലം കെട്ടിക്കിടക്കുകയാണ്. തീരദേശ മേഖലയിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ശുദ്ധജലം വെറുതെ പോയിക്കൊണ്ടിരിക്കുന്നത്. പല പ്രദേശങ്ങളിലും വാട്ടർ അഥോറിറ്റിയുടെ പൈപ്പ്വെള്ളം ലഭിക്കുന്നത് വളരെ ചെറിയ അളവിലാണെന്നും പറയുന്നു.
കുടിവെളളം പാഴായിപ്പോകുന്ന സാഹചര്യം ഒഴിവാക്കാൻ അധികൃതർ അതിവേഗം നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .