+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ചാ​ല​ക്കു​ടി - ആ​ന​മ​ല അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ റോ​ഡ് നി​ർമാ​ണ പ്ര​വൃ​ത്തി ഉൗ​ർ​ജി​ത​മാ​ക്കു​ം'

ചാലക്കുടി: ചാ​ല​ക്കു​ടി ആ​ന​മ​ല അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ കി​ഫ്ബി​യു​ടെ കീ​ഴി​ലു​ള്ള റോ​ഡ് നി​ർമാ​ണ പ്ര​വൃ​ത്തി ഉൗ​ർ​ജി​ത​മാ​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന
ചാലക്കുടി: ചാ​ല​ക്കു​ടി - ആ​ന​മ​ല അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ കി​ഫ്ബി​യു​ടെ കീ​ഴി​ലു​ള്ള റോ​ഡ് നി​ർമാ​ണ പ്ര​വൃ​ത്തി ഉൗ​ർ​ജി​ത​മാ​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി​യി​ൽ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​താ​യും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ചുചേ​ർ​ത്ത് പ്ര​വ​ർ​ത്തി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പുന​ൽ​കി​യ​താ​യും സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽഎ ​അ​റി​യി​ച്ചു.ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് നി​ർ​മാ​ണ പ്ര​വൃത്തി​ക​ൾ വി​ല​യി​രു​ത്തു​വാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് എംഎ​ൽഎ ​ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ചാ​ല​ക്കു​ടി എഇഒ ​ഓ​ഫീ​സി​നു പു​തി​യ കെ​ട്ടി​ടം നി​ർമി​ക്കു​വാ​നും ചാ​ല​ക്കു​ടി മേ​ഖ​ല ശാ​സ്ത്ര​കേ​ന്ദ്ര​ത്തി​ലെ മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കു​വാ​നും ആ​വ​ശ്യ​മാ​യ ക​രാ​ർ ഒ​പ്പു​വ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും
അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. കൊ​ര​ട്ടി ഗാ​ന്ധി​ഗ്രാം ത്വ​ക്ക്‌രോ​ഗാ​ശു​പ​ത്രി​യി​ലെ നി​ർ​ദി​ഷ്ട ഒപി ബ്ലോ​ക്ക് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ മ​ണ്ണ് പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സോ​യി​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​റോ​ട് എംഎ​ൽഎ ​ആ​വ​ശ്യ​പ്പെ​ട്ടു.മേ​ച്ചി​റ മു​ത​ൽ പു​ത്തു​ക്കാ​വ് വ​രെ​യു​ള്ള ചാ​ത്ത​ൻ​മാ​സ്റ്റ​ർ റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​കാ​നു​മ​തി​ക്കാ​യു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും, മു​രി​ങ്ങൂ​ർ - പാ​ല​മു​റി- മേ​ലൂ​ർ പ​ള്ളി​ന​ട റോ​ഡ് ബി​എം പ്ര​വൃത്തി​ചെ​യ്യു​വാ​നും ക​ല്ലു​കു​ത്തി - കാ​ല​വ​റ​ക്ക​ട​വ് റോ​ഡ് ബിസി പ്ര​വൃത്തി ചെ​യ്യു​വാ​നും ത​യ്യാ​റാ​യ​താ​യും പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
നോ​ഡ​ൽ ഓ​ഫീ​സ​ർ റീ​നു ചാ​ക്കോ, പി. റാ​ബി​യ, ബി.പി. സൈ​ന​ബ, ലി​നി ടി ​സൂ​സ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ​മാ​രാ​യ കെ. സ്മി​ത, ​ഡോ​ളി ജോ​സ​ഫ്, എം.ബി. സ്മി​ത, എം.ആ​ർ. ശാ​ലി​നി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.