കൊരട്ടി: ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും ക്രിസ്ത്യൻ മാനേജ്മെന്റിന്റെ ആർട്ട്സ് ആന്റ് സയൻസ് കോളജുകളുടെ സംഘടനയും സംയുക്തമായി ചേർന്ന് രണ്ടു ദിവസങ്ങളിലായി വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ വച്ച് സംഘടിപ്പിച്ച ശില്പശാലയിൽ വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു.
നാഷണൽ അസസ്മെന്റ് ആൻഡ്് അക്രെഡിറ്റേഷൻ കൗണ്‍സിലിന്റെ അംഗീകാരം കിട്ടേണ്ടതിന്റെ ആവശ്യകത, ഉന്നതവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധിക്കേണ്ട സാമൂഹിക മൂല്യങ്ങൾ, സ്ഥാപനത്തിലെ വ്യത്യസ്ത പരിപാടികളുടെ ആസൂത്രണം തുടങ്ങി വിവിധ വിഷയങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്തു.
കേരള യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റ് ആൻഡ് ലീഗൽ സ്റ്റഡീസിലെ ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. ഗബ്രിയേൽ സൈമണ്‍ തട്ടിൽ, രാജഗിരി കോളജ് ഓഫ് സോഷ്യൽ സ്റ്റഡീസിന്റെ പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ്, ഡാറ്റാ അനലിസ്റ്റ് ജോമോൻ ജോസഫ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്. വിവിധ കോളജിലെ മേധാവികൾ, പ്രിൻസിപ്പൽമാർ, ഐ.ക്യു.എ.സി. അംഗങ്ങൾ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു. കോളജ് എക്സിക്യുട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. കെ.ജെ. പോളച്ചൻ, നൈപുണ്യ കോളജിലെ ഐക്യുഎസി കോർഡിനേറ്ററും ഡീൻ ഓഫ് സ്റ്റഡീസുമായ ഡോ.ജോയ് പുതു ശ്രയി, നാക് കോർഡിനേറ്റർ സോണിയ തോമസ് എന്നിവരായിരുന്നു ശില്പശാലയിലെ മുഖ്യ സംഘാടകർ.