കൊച്ചി: അവയവദാതാക്കൾക്ക് ആദരമർപ്പിച്ച് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ സ്മാരകം (ഗാര്ഡന് ഓഫ് ലൈഫ്) ഒരുക്കി. ആസ്റ്റർ മെഡ്സിറ്റിയിൽ ആദ്യമായി മരണാനന്തര അവയവ ദാനം നടത്തിയ കെ.ജെ. ജെയിംസിന്റെ ഭാര്യ ഗ്രേസി ജെയിംസ് ഉദ്ഘാടനം ചെയ്തു. ഇത്തരത്തിൽ ഒരു സ്മാരകം കേരളത്തിൽ ആദ്യത്തേതാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അവയവദാന ദിനത്തോടനുബന്ധിച്ച് മരണാനന്തരം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് ആസ്റ്റർ ജീവനക്കാർ പ്രതിജ്ഞയെടുത്തു.
ലോക അവയവദാന ദിനത്തിൽ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പനാണു ശിലാസ്ഥാപനം നടത്തിയത്.
ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കല്‍ അഫയേഴ്സ് ഡയറക്ടര്‍ ഡോ. ടി.ആര്. ജോണ്‍, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. അനുപ് വാര്യർ, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്ഹാന് യാസിന് എന്നിവർ പ്രസംഗിച്ചു.