തൃപ്പൂണിത്തുറ: ജോർജിയൻ തീർഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രലിൽ വിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാളും തമുക്കു നേർച്ചയും നാളെ ആരംഭിക്കും. രാവിലെ 7ന് കുർബാനയെത്തുടർന്ന് 8ന് ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത കൊടിയുയർത്തും. വൈകിട്ട് 5.30ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാർമികത്വം വഹിക്കും.
രണ്ടിന് രാവിലെ 7.30ന് മൂന്നിന്മേൽ കുർബാന. 11ന് വെണ്ണിക്കുളം, അമ്പലമുകൾ, കുരീക്കാട് കുരിശു പള്ളികളിൽ ധൂപ പ്രാർഥന, വൈകിട്ട് 6ന് സന്ധ്യാ പ്രാർത്ഥനയെത്തുടർന്ന് തിരുവാങ്കുളം കുരിശു പളളിയിലേക്ക് പ്രദക്ഷിണം.
പ്രധാന പെരുന്നാൾ ദിവസമായ മൂന്നിന് രാവിലെ 6ന് പ്രഭാത പ്രാർഥന, 6.30ന് മുളയിരിക്കൽ ബെന്യാമിൻ റമ്പാന്റെ കാർമികത്വത്തിൽ കുർബാന, സെമിത്തേരിയിൽ ധൂപ പ്രാർഥന, 8.30ന് ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കുർബാന. 12ന് വഴിപാടു സാധന ലേലം. വൈകിട്ട് 6ന് സന്ധ്യാ പ്രാർഥന, 7ന് ചിത്രപ്പുഴ കുരിശു പള്ളിയിലേക്ക് പ്രദക്ഷിണം, ആശീർവാദം.