കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിൽ 31-ാമത് പള്ളിക്കര ബൈബിള്‍ കണ്വന്ഷനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. കണ്‍വന്‍ഷനു തുടക്കംകുറിച്ച് വികാരി റവ. ഡോ. സി.പി. വര്‍ഗിസ് പതാക ഉയര്‍ത്തി. ഫാ. വര്‍ഗീസ് പൈനാടത്ത്, ഫാ. ഫിലിപ്പോസ് കുര്യന്, ഫാ. ഹെനു തമ്പി, ജനറല്‍ കണ്‍വീനര്‍ എം.വൈ. വര്‍ഗിസ്, കണ്‍വീനര്‍ കെ.പി. ബിജു, ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗിസ് എന്നിവര്‍ പങ്കെടുത്തു.
കത്തീഡ്രല്‍ അങ്കണത്തിൽ നടക്കുന്ന കൺവൻഷൻ നാളെ ആരംഭിച്ച് അഞ്ചിന് സമാപിക്കും. നാളെ വൈകിട്ട് ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. ഫാ. ജേക്കബ് മഞ്ഞളി പ്രസംഗിക്കും. സമാപന ദിവസം ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സംബന്ധിക്കും. കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കും.