വരാപ്പുഴ: സെന്റ് ഫിലോമിനാസ് യൂത്ത് സെന്റർ(എസ്പിവൈസി) റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മിനി മൈക്രോ മാരത്തൺ നടത്തി. കൂനമ്മാവ് സെന്റ് ഫിലോമിനാസ് ചാവറ തീർത്ഥാടന കേന്ദ്രം അങ്കണത്തിൽനിന്ന് ആരംഭിച്ച മാരത്തൺ ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പൈതൃക സായാഹ്നം നടന്നു.
ഡിസംബർ 4ന് വൈകിട്ട് നാലിന് വൈറ്ററൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. അഞ്ചിന് വൈകിട്ട് നാലിന് നടക്കുന്ന അനുഗ്രഹ ദിവ്യബലിയിൽ കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല കാർമികത്വം വഹിക്കും. ഫാ. ഫെലിക്സ് ചക്കാലയ്ക്കൽ സന്ദേശം നൽകും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും. മോൺ. സെബാസ്റ്റ്യൻ ലൂയിസ് അധ്യക്ഷത വഹിക്കും. അനുഗ്രഹ പ്രഭാഷണവും ആദരിക്കലും ബിഷപ് ഡോ. അലക്സ് വടക്കുംതല നിർവഹിക്കും. തുടർന്ന് വൈകിട്ട് ഏഴിന് മെഗാ ഷോയും അരങ്ങേറും.