കോതമംഗലം: പതിനേഴാമത് കോതമംഗലം ബൈബിൾ കണ്വൻഷൻ ഇന്ന് 3.30ന് സെന്റ് ജോർജ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. കോതമംഗലം രൂപത മുൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ കണ്വൻഷൻ ഉദ്ഘാടനം ചെയ്യും. കോതമംഗലം ഫൊറോന വികാരി റവ. ഡോ. തോമസ് ചെറുപറന്പിൽ വിശുദ്ധ കുർബാനയിൽ മുഖ്യ കാർമികനാകും. ഫാ. മാത്യു വയലാമണ്ണിൽ വചനപ്രഘോഷണം നടത്തും. എട്ടിന് ദിവ്യകാരുണ്യ ആരാധനയോടെ സമാപിക്കും.
വാഹനങ്ങൾക്ക് പ്രത്യേകം പാർക്കിങ്ങ് ക്രമീകരണം ഏർപ്പെട്ടുത്തിയിട്ടുണ്ട്. നാടുകാണി, ചേലാട് പ്രദേശങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കത്തീഡ്രലിൽ ആളുകളെ ഇറക്കി ചെറിയപള്ളി ഗ്രൗണ്ടിലോ സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിലോ പാർക്കു ചെയ്യണം. വാരപ്പെട്ടി, ഊന്നുകൽ, അടിവാട് പ്രദേശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ബൈപാസ് റൂട്ടിലുള്ള എന്റെ നാട് ഗ്രൗണ്ടിൽ പാർക്കു ചെയ്യണം. മൂവാറ്റുപുഴ, കുറുപ്പുംപടി, കോട്ടപ്പടി, തങ്കളം എന്നീ പ്രദേശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ചെറിയപള്ളിയുടെ താഴെ ആളുകളെ ഇറക്കി ചെറിയപള്ളി ഗ്രൗണ്ടിലോ സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിലോ പാർക്കു ചെയ്യണം. ബസുകൾ ചെറിയ പള്ളി ഗ്രൗണ്ടിൽ പാർക്കു ചെയ്യണം. വടാട്ടുപാറ ഭാഗത്തേക്കുള്ള ബസ് ധർമഗിരി ജംഗ്ഷനിലും, പാലമറ്റം ഭാഗത്തേക്കുള്ള ബസ് ഡെയിലി ബ്രെഡിന്റെ മുന്പിൽ നിന്നും, ഊന്നുകൾ, പരീക്കണ്ണി, പെരുന്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേക്കുള്ളവ ചെറിയ പള്ളി ജംഗ്ഷനിൽ നിന്നും, പൂയംകുട്ടി ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസ് ചെറിയ പള്ളി താഴത്തു നിന്നും 8.30 ന് പുറപ്പെടുമെന്നും സംഘാടകർ അറിയിച്ചു.