പറവൂര്‍: അപ്പീലിലൂടെ ഹയര്‍ സെക്കഡറി വിഭാഗം ഒപ്പന മത്സരത്തിനെത്തിയ ആതിഥേയരായ മുത്തകുന്നം എസ്എന്‍എം എച്ച്എസ്എസിന് ഇക്കുറിയും ഒന്നാം സ്ഥാനം. ഇതോടെ തുടര്‍ച്ചയായ 16-ാം വര്‍ഷമാണ് സ്കൂള്‍ ഇതേയിനത്തില്‍ കിരീടം ചൂടുന്നത്. പറവൂര്‍ ഉപജില്ലയില്‍ ഒപ്പന മത്സരം നടക്കുന്നതിനിടയില്‍ സ്റ്റേജില്‍ മത്സരാര്ഥികളില് ഒരാള്‍ തെന്നി വീണിരുന്നു. സ്ഥിരമായി ഒന്നാം സ്ഥാനം നേടിയിരുന്ന ടീം എന്നാല്‍ തോറ്റുകൊടുക്കാന്‍ തയാറായിരുന്നില്ല. ഇതോടെയാണ് ഇവര്‍ അപ്പീലിലുടെ ജില്ലയില്‍ മത്സരിക്കാനെത്തിയത്.
മത്സരരംഗത്തുണ്ടായിരുന്ന 10 ടീമുകളെ തോല്‍പ്പിച്ചാണ് ഒന്നര പതിറ്റാണ്ടിന്റെ പാരമ്പര്യം മൂത്തകുന്നം ഇക്കുറിയും നിലനിർത്തിയത്. ജിഹാദ് വലപ്പാടിന്റെ കീഴിലാണ് വിദ്യാര്‍ഥികള്‍ ഒപ്പന പരിശീലിക്കുന്നത്. എ.എസ്. തേജശ്രീ, അനീറ്റ അഗസ്റ്റിൻ, വി.ജെ.നയന, ആര്യനന്ദ, മരിയ ജനീഷ ലോപസ്, ശ്രേയ മനോജ്, കൃഷ്ണ വേണി, ഇ.എ. ശ്രീലക്ഷ്മി, കെ.എസ്. അനഘ, അനഘ ദിലീപ് കുമാര്‍ എന്നിവരായിരുന്നു ടീം അംഗങ്ങള്‍.