പറവൂര്‍: ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ട വേദിയില്‍ വിധികര്‍ത്താവിനെച്ചൊല്ലി തര്‍ക്കം. ആര്‍എല്‍വി സുബേഷ് എന്ന നൃത്താധ്യാപകന്റെ ശിഷ്യയാണ് വിധികര്‍ത്താക്കളില്‍ ഒരാളെന്ന് നൃത്താധ്യാപകരായ സൂരജ് നായരും സത്യനാരായണനും ആരോപിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. സുബേഷിന്റെ മൂന്ന് ശിഷ്യകള്‍ മോഹിനിയാട്ടത്തില്‍ മത്സരിക്കുന്നുണ്ടെന്നും ഇവര്‍ ആരോപിച്ചു. ഈ വിധികര്‍ത്താവ് എറണാകുളം ജില്ലക്കാരിയാണെന്നും ഇത് കലോത്സവ മാനുവലിന് വിരുദ്ധമാണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ മറ്റ് രക്ഷകര്‍ത്താക്കള്‍ രംഗത്തെത്തിയതോടെ മോഹിനിയാട്ട വേദിയില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. മത്സരത്തിനിടെ വിധികര്‍ത്താവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സൂരജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതിയും നല്കി.
അതിനിടെ വേദിയില്‍ വൈദ്യുതി തടസം നേരിട്ടതും മത്സരത്തിന്റെ മാറ്റുകുറച്ചു. ഇതോടെ കോതമംഗലം വാരപ്പെട്ടി എന്‍എസ്എസ് എച്ച്എസ്എസിലെ മീര അജിത്തിന് പ്രകടനം പൂര്‍ത്തിയാക്കാനാകാതെ വേദി വിടേണ്ടിവന്നു. പാട്ടില്ലാതെ ഒന്നര മിനിട്ടോളം നൃത്തം തുടര്‍ന്ന ശേഷമാണ് പൂര്‍ത്തിയാക്കാതെ പ്രകടനം നിര്‍ത്തിയത്. ജനറേറ്റര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറാണ് വൈദ്യുതി മുടങ്ങാന്‍ കാരണമായതെന്നും ലൈറ്റ് ആന്‍ഡ് സൗണ്ട് കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. വീണ്ടും നൃത്തം ചെയ്യാന്‍ സംഘാടകര്‍ മീരയ്ക്ക് അവസരം നല്‍കിയെങ്കിലും അവശയായ മീര ഈ സമയം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു.