പറവൂര്‍: ഹയർ സെക്കന്‍ഡറി വിഭാഗം പൂരക്കളിയില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ ആവര്‍ത്തിച്ച് മൂത്തകുന്നം എസ്എന്‍എം എച്ച്എസ്എസ്. 2007 മുതല്‍ ജില്ലാ വിജയികളായ മൂത്തകുന്നം സ്കൂള്‍ കോവിഡ് കാലത്തിനു പുറമേ, ഒരു വര്‍ഷം കലോത്സവത്തില്‍ പങ്കെടുക്കാതിരുന്നതൊഴിച്ചാല് ബാക്കിയുള്ള 12 വര്‍ഷവും ട്രോഫി കരസ്ഥമാക്കിയിരുന്നു.
കലോത്സവത്തിനു മുന്നോടിയായി രണ്ടു മാസത്തെ പരിശീലനമാണ് ടീം നടത്തിയത്. കാസര്‍ഗോഡ് സ്വദേശിയായ അപ്പിയാല്‍ പ്രമോദ് ആണ് പൂരക്കളി സംഘത്തെ പരിശീലിപ്പിക്കുന്നത്. 2007ല്‍ സംസ്ഥാന തലത്തില്‍ രണ്ടാംസ്ഥാനം നേടിയിട്ടുള്ള ടീം പിന്നീടുള്ള വര്‍ഷങ്ങളില്‍ എ ഗ്രേഡിൽ തൃപ്തിപ്പെട്ടു. ഇക്കുറി അത് ഒന്നാം സ്ഥാനമാക്കാനുള്ള ഒരുക്കത്തിലാണ് പരിശീലകനും വിദ്യാര്‍ഥികളും.
അതേസമയം വിദ്യാര്‍ഥികളുടെ ശാരീരികക്ഷമതയ്ക്ക് കോവിഡ് കാര്യമായ മങ്ങലേല്‍പ്പിച്ചതായി കലോത്സവ നഗരിയിലെത്തിയ വിവിധ പരിശീലകര്‍ അഭിപ്രായപ്പെട്ടു. കായിക അധ്വാനം വേണ്ട പല മത്സരങ്ങളും ഏറെ പണിപ്പെട്ടാണ് കുട്ടികളെ പരിശീലിപ്പിച്ചതെന്നും ഇവര്‍ പറഞ്ഞു. പല മത്സരയിനങ്ങളും പൂര്‍ത്തിയാക്കി വേദി വിട്ടിറങ്ങിയ ഭൂരിഭാഗം കുട്ടികളും അവശരാകുന്നതും മേളയില്‍ പ്രകടമായിരുന്നു.