പറവൂര്‍: ഡിക്ടറ്റീവ് കുമാരന്റെ കഥ പറഞ്ഞ് മൂന്നാം വട്ടവും ഹൈസ്കൂള്‍ വിഭാഗം നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് ഹൈസ്കൂള്‍. ഒന്നാം സ്ഥാനത്തിന് പുറമേ മികച്ച നടനായി മേളയില്‍ തെരഞ്ഞടുക്കപ്പെട്ടവരില്‍ ഒരാള്‍ ഈ നാടകത്തിലെ മുഖ്യ കഥാപാത്രമായ ഡിക്ടറ്റീവ് കുമാരനെ അവതരിപ്പിച്ച സേവിയര്‍ സജിയാണെന്നതും സ്കൂളിന് ഇരട്ടി മധുരമായി.
എഴുത്തുകാരന് ഓ. ഹെന്‍ട്രിയുടെ ‘ആഭരണ വ്യാപാരി' എന്ന കഥയില്‍ നിന്നുമാണ് നാടകത്തിന്റെ തിരക്കഥ. മടിയന്‍ കുമാരന് എന്ന കുട്ടി ഡിക്ടറ്റീവ് ആകുന്നതിലൂടെ ചില അബദ്ധങ്ങളില്‍ ചാടുകയും പിന്നീട് ജോലി ചെയ്യാതെ ജീവിക്കാന്‍ കഴിയില്ലെന്ന സത്യം തിരിച്ചറിയുന്നതോടെ തിരികെ വീട്ടിലെത്തി മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ കഴിയുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.
ജില്ലാതലത്തിലെ നേട്ടത്തിന് പുറമേ സംസ്ഥാന തലത്തില്‍ രണ്ട് വട്ടം സ്കൂള്‍ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. മോഹന കൃഷ്ണനാണ് ഡയറക്ടര്‍. എഴുത്തുകാരനും തിരക്കഥാകൃത്തും ഗാനരചിതവുമായ സജീവന് മുരിയാടാണ് തിരകഥ തയാറാക്കിയത്. വര്‍ഷങ്ങളായി സ്കൂളില്‍ നടത്തിവരുന്ന നാടക കളരയിലെ മികച്ച 10 പ്രതിഭകളാണ് നാടകവുമായി അരങ്ങിലെത്തിയത്.