കട്ടപ്പന : ലബ്ബക്കട ജെപിഎം കോളജ് യൂണിയന് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് കട്ടപ്പന പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം എം.എസ്. ഗൗതം, കട്ടപ്പന ഏരിയ സെക്രട്ടറി ടി.ആര്. ശ്രീഹരി രാജ്, ജോയിന്റ് സെക്രട്ടറി വൈശാഖ് പി. ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തെരഞ്ഞെടുപ്പില്‍ കെഎസ് യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് പോലീസ് ലാത്തിചാർജ് നടത്തിയത് . പരിക്കേറ്റവരെ കട്ടപ്പന സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെയർ ഹൗസിംഗ് കോർപറേഷൻ
സിഎസ്ആർ ഫണ്ട് കൈമാറി
ഇടുക്കി: വെയർഹൗസിംഗ് കോർപറേഷന്റെ സിഎസ്ആർ ഫണ്ടിന്റെ ആദ്യഗഡു സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ ഡയറക്ടർ കെ.വി. പ്രദീപ് കുമാറിൽനിന്നു ഡീൻ കുര്യാക്കോസ് എംപി, വാഴൂർ സോമൻ എംഎൽഎ, ജില്ലാകളക്ടർ ഷീബ ജോർജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
പെരുവന്താനം, ഏലപ്പാറ പഞ്ചായത്തുകളിൽ ആംബുലൻസുകൾ വാങ്ങുന്നതിനാണ് കോർപറേഷൻ 33.26 ലക്ഷം രൂപ സിഎസ്ആർ ഫണ്ടിൽനിന്നു ചെലവഴിക്കുന്നത്. കഴിഞ്ഞ വർഷം ജില്ലാ ആശുപത്രിക്കായി സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ ഏഴുലക്ഷം രൂപ ചെലവഴിച്ചിരുന്നു. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, റീജണൽ മാനേജർ പി.ആർ. മനീഷ് എന്നിവർ പങ്കെടുത്തു.