കട്ടപ്പന: രാമക്കൽമേട് ബാലൻപിള്ള സിറ്റിയിൽ പോപ്പുലർ ഫ്രണ്ട് അനുകൂല പ്രകടനം നടത്തിയ കേസിൽ ഒളിവിലായിരുന്ന അഞ്ച് പേർ കൂടി കീഴടങ്ങി. കേസിലെ ഏഴ് പ്രതികളിൽ അഞ്ച് പിഎഫ്ഐ പ്രവർത്തകരാണ് അറസ്റ്റിലായത് . നവംബർ മൂന്നിന് പ്രതികളിൽ രണ്ട് പേർ കട്ടപ്പന ഡിവൈഎസ്പിക്കു മുന്നിൽ കീഴടങ്ങിയിരുന്നു.
കട്ടപ്പന ഡിവൈഎസ്പി. വി.എ.നിഷാദ്മോന്റെ ഓഫീസിലെത്തിയാണ് ഇന്നലെ അഞ്ചു പ്രതികൾ കീഴടങ്ങിയത്. കേസെടുത്തതോട തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.രാമക്കൽമേട് വെള്ളറയിൽ അജ്മൽഖാൻ(33), രാമക്കൽമേട് ഇളംപുരയിടത്തിൽ അൻഷാദ്(38), രാമക്കൽമേട് വെച്ചിക്കുന്നേൽ വി.എ. അജ്മൽ(38), ഇടത്തറമുക്ക് ഷാജഹാൻ (48), ഇടത്തറമുക്ക് അമീൻ( 22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നെടുങ്കണ്ടം കോടിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.