പെരിന്തൽമണ്ണ: വൈഎംസിഎ പെരിന്തൽമണ്ണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമുദായ ശാക്തീകരണ സമ്മേളനം നടത്തി. പെരിന്തൽമണ്ണയിലെ വിശുദ്ധ അൽഫോൻസ ഫൊറോന പാരിഷ് ഹാളിൽ പെരിന്തൽമണ്ണയുടെ പരിസരത്തുള്ള സഭകളുടെ വൈദീകരും പാസ്റ്റർമാരും ഒത്തുച്ചേർന്നു.
അൽഫോൻസ ഫൊറോന വികാരി ഫാ.ജിൽസ് കാരിക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രിസ്തീയ സമൂഹം ഇന്നു അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെങ്കിൽ ക്രൈസ്തവ സഭകൾ ഒറ്റക്കെട്ടായി പോരാടണമെന്നു അദ്ദേഹം പറഞ്ഞു. വൈഎംസിഎ പ്രസിഡന്റ് ഫാ.ജോർജ് പുത്തൻചിറ അധ്യക്ഷനായിരുന്നു. പാസ്റ്റർ ബിജോയ്, റവ.സിജു ജേക്കബ്, ഷിബു ചെറിയാൻ, എ.ജെ സണ്ണി, ഉല്ലാസ് വി.ഏലിയാസ് എന്നിവർ പ്രസംഗിച്ചു. ആനി അഗസ്റ്റിൻ, ജെയിൻ ആനിക്കൽ, പോൾസണ്‍ എന്നിവർ നേതൃത്വം നൽകി. സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 11 ന് പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂളിൽ നടത്താൻ യോഗം തീരുമാനിച്ചു.