തിരൂർ: റവന്യൂ ജില്ലാ കലോൽസവത്തിനെത്തുന്നവർക്കു വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കാൻ ഉൗട്ടുപുര റെഡി. ഇന്നലെ വൈകിട്ട് നടന്ന പാലുകാച്ചൽ ചടങ്ങോടെ ഉൗട്ടുപുര ഉണർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.എ റഫീഖ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യുസൈനുദീൻ, നഗരസഭാ അധ്യക്ഷ എ.പി നസീമ എന്നിവർ ചേർന്നാണ് പാലു ചടങ്ങ് നിർവഹിച്ചത്.
സംസ്ഥാന, ജില്ലാ മേളകളിൽ ഭക്ഷണമൊരുക്കിയ പാലക്കാട് കോങ്ങാട് വിനോദ്സ്വാമിയുടെ ആദിത്യ കാറ്ററേഴ്സ് ആണ് ഭക്ഷണമൊരുക്കുന്നത്. പാചകപ്പണികൾക്കായി തന്നോടൊപ്പം എട്ടു പാചകക്കാർ ഉൾപ്പടെ 20 പേരടങ്ങുന്ന സംഘം പാചകപ്പുരയിൽ മുഴുവൻ സമയവും സജീവമാകുമെന്നു വിനോദ് സ്വാമി പറഞ്ഞു. 20 വർഷമായി പാചക മേഖലയിലുള്ള വിനോദ് സ്വാമി കഴിഞ്ഞ 12 വർഷമായി വിവിധ സ്കൂൾ കലോത്സവങ്ങളിൽ പാചകം ചെയ്തു വരുന്നു. രാവിലെ 2500 പേർക്കും ഉച്ചയ്ക്ക് പതിനായിരം, വൈകിട്ട് 5000, രാത്രി 3500 പേർക്കുമാണ് തിരൂർ പോളിടെക്നിക്കിന് സമീപത്തെ ഉൗട്ടുപുരയിൽ ഭക്ഷണമൊരുക്കുക. ഗ്രീൻപ്രോട്ടോക്കോൾ പാലിച്ചാണ് തിരൂരിലെ ജില്ലാ കലോൽസവം നടക്കുക. ഒരേ സമയം ആയിരം പേർക്കു ഭക്ഷണം കഴിക്കാൻ കഴിയുന്ന വിധത്തിലാണ് ഉൗട്ടുപുര തയാറാക്കിയിട്ടുള്ളത്.പായസമടക്കം ഏഴിനങ്ങൾ ഉൾപ്പെട്ട സദ്യയാണ് ഉച്ചഭക്ഷണമായി നൽകുക.
കഐസ്ടിയുവിനാണ് ഭക്ഷണകമ്മിറ്റിയുടെ ചുമതല. ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി ചെയർമാനും എൻ.പി മുഹമ്മദാലി കണ്‍വീനറുമായ കമ്മിറ്റിയാണ് ഭക്ഷണമൊരുക്കുന്നതിനു നേതൃത്വം നൽകുന്നത്.