കരിമണ്ണൂർ: പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക റാലിയും പൊതുസമ്മേളനവും ഇന്നു നടക്കും. രാവിലെ പത്തിന് ഹൈസ്കൂൾ ജംഗ്ഷനിൽനിന്നു ആരംഭിക്കുന്ന സാംസ്കാരിക റാലി പഞ്ചായത്ത് പരിസരത്ത് സമാപിക്കും.
തുടർന്ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി പാരീഷ് ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. ലതീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട്, പഞ്ചായത്തംഗം ബൈജു വറവുങ്കൽ, ആസൂത്രണസമിതി ഉപാധ്യക്ഷൻ എൻ. സദാനന്ദൻ, എസ്എച്ച്ഒ സുമേഷ് സുധാകരൻ, യൂത്ത് കോ-ഓർഡിനേറ്റർ മുഹമ്മദ് റോഷൻ എന്നിവർ പ്രസംഗിക്കും.
സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് വിവിധ കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി സ്വാഗതവും സെക്രട്ടറി വി.എ. അഗസ്റ്റിൻ നന്ദിയും പറയും.