+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൗ​മാ​ര ക​ലാ​മാ​മാ​ങ്ക​ത്തി​ന് നാ​ളെ മു​ത​ല​ക്കോ​ട​ത്ത് തു​ട​ക്കം

തൊ​ടു​പു​ഴ: മു​പ്പ​ത്തി മൂ​ന്നാ​മ​ത് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ൽ​സ​വം ഉ​ണ​ർ​വ് 2 കെ22​നു നാ​ളെ അ​ര​ങ്ങു​ണ​രും. ഡി​സം​ബ​ർ മൂ​ന്നു വ​രെ മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ്, സെ​ക്ര​ട്
കൗ​മാ​ര ക​ലാ​മാ​മാ​ങ്ക​ത്തി​ന്  നാ​ളെ മു​ത​ല​ക്കോ​ട​ത്ത് തു​ട​ക്കം
തൊ​ടു​പു​ഴ: മു​പ്പ​ത്തി മൂ​ന്നാ​മ​ത് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ൽ​സ​വം ഉ​ണ​ർ​വ് - 2 കെ22​നു നാ​ളെ അ​ര​ങ്ങു​ണ​രും. ഡി​സം​ബ​ർ മൂ​ന്നു വ​രെ മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ്, സെ​ക്ര​ട്ട് ഹാ​ർ​ട്ട് എ​ച്ച്എ​സ്, സെ​ന്‍റ് ജോ​ർ​ജ് യു​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
നാ​ളെ രാ​വി​ലെ 9.30ന് ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ കെ. ​ബി​ന്ദു പ​താ​ക ഉ​യ​ർ​ത്തും. പ​ത്തി​ന് സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ക​ലോ​ൽ​സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ടു​ക്കി സ​ബ് ക​ള​ക്ട​ർ ഡോ. ​അ​രു​ണ്‍ എ​സ്. നാ​യ​ർ സ​ന്ദേ​ശം ന​ൽ​കും. ലോ​ഗോ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് നി​ർ​വ​ഹി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മൂ​ന്നി​ന് വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഏ​ഴു സ​ബ് ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 2500ഓ​ളം ക​ലാ പ്ര​തി​ഭ​ക​ളാ​ണ് ഇ​ത്ത​വ​ണ ക​ലോ​ൽ​സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.