കരുവാരകുണ്ട്: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് മറിഞ്ഞു അറുപതുകാരൻ മരിച്ചു. തുവൂർ പള്ളിപ്പറന്പിലെ പറവെട്ടി ഹംസയാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴിനു പള്ളിപ്പറന്പിൽ വച്ചാണ് അപകടം നടന്നത്. വീട്ടിലേക്കുള്ള വഴിയിലൂടെ പ്രധാന പാതയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് റോഡിന്റെ എതിർദിശയിലുള്ള വീടിന്റെ മതിലിൽ ഇടിച്ച് അഴുക്കുചാലിലേക്കു മറിയുകയായിരുന്നുവെന്നു പ്രദേശവാസികൾ പറഞ്ഞു.
ഉടനെ നാട്ടുകാർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്ക് ശേഷം ഇന്നലെ രാത്രി ഒന്പതിനു പള്ളിപ്പറന്പ് ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ഭാര്യ: ഫാത്തിമ. മക്കൾ: ഹുസൈൻ, അബ്ദുൾ അസീസ്, മുഹമ്മദ്, റഹീം, ഫവാസ്, ശിബിൻ.