കൊടുങ്ങല്ലൂർ: കഴിഞ്ഞ ഒന്നാം പിണറായി സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ സാധാരണക്കാരന്റെ മക്കൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകാനായി എന്നത് അഭിമാനകരമായ നേട്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.
കൊടുങ്ങല്ലൂർ നഗരസഭയിലെ തിരുവള്ളൂർ വിവികെഎം എൽപി സ്ക്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സണ്‍ എം.യു. ഷിനിജ , വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻമാർ, നഗരസഭ കൗണ്‍സിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പിടിഎ പ്രസിഡന്റ് വി.ജി. പ്രഥമ കുമാർ എന്നിവർ പ്രസംഗിച്ചു.