മലപ്പുറം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്രശിക്ഷാ കേരള സംഘടിപ്പിച്ച സംസ്ഥാനതല കലാഉത്സവ് മലപ്പുറത്തു സമാപിച്ചു. പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അബ്ദുൾ ഹക്കീം അധ്യക്ഷനായിരുന്നു. കേന്ദ്രവിദ്യാഭ്യാസ വകുപ്പ് 2023 ജനുവരിയിൽ ഭുവനേശ്വറിൽ സംഘടിപ്പിക്കുന്ന ദേശീയ കലാഉത്സവിലേക്ക് കേരളത്തിൽ നിന്നു പങ്കെടുക്കേണ്ട കലാപ്രതിഭകളെ കണ്ടെത്തുന്നതിനാണ് സംസ്ഥാനതല കലാഉത്സവ് സംഘടിപ്പിച്ചത്.
മലപ്പുറം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗേൾസ് ആൻഡ് ബോയ്സിലും ഗവണ്മെന്റ് എൽപി സ്കൂൾ എന്നീ വേദികളിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പത്തു വേദികളികളിലായി പതിനാല് ജില്ലകളിൽ നിന്നുള്ള ആണ്,പെണ് വിഭാഗങ്ങളിലെ 280 കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുത്തത്. ദേശീയ കലാഉത്സവ് മത്സരങ്ങൾക്കായി പത്തിനങ്ങളിലാണ് സംസ്ഥാനതല കലാഉത്സവ് അരങ്ങേറിയത്. ശാസ്ത്രീയ നാടോടി നൃത്തയിനങ്ങൾ, നാടകം, ശാസ്ത്രീയ സംഗീതം, പരന്പരാഗത സംഗീതം, ഉപകരണ സംഗീതം, ചിത്രരചന എന്നിവയിലാണ് മത്സരങ്ങൾ നടക്കുന്നത്. ചടങ്ങിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ പ്രീതി എം. കുമാർ പ്രോഗ്രാം വിശദീകരിച്ചു.
സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ ടി. രത്നാകരൻ, സമഗ്ര ശിക്ഷാ കേരളം അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട്് ഡയറക്ടർമാരായ ആർ. എസ് ഷിബു, കെ.എസ് ശ്രീകല, നഗരസഭ വാർഡ് കൗണ്സിലർ സി. സുരേഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷയുടെയും ജില്ലയിലെ ഉദ്യോഗസ്ഥർ, പിടിഎ പ്രസിഡന്റുമാർ, പ്രധാനാധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.