എടക്കര: മാനന്തവടി രൂപത സുവർണ ജൂബിലിയോടനുബന്ധിച്ച് മണിമൂളി ക്രിസ്തുരാജ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ നിർമിച്ച ’ഉണ്ണിശോയ്ക്കൊരു ഭവനം’ കുടുംബത്തിന് സമർപ്പിച്ചു. ഇടവകാംഗമായ പുതിയപറന്പിൽ സിബിയ്ക്കാണ് ഇടവകയുടെ നേതൃത്വത്തിൽ സ്നേഹവീട് നിർമിച്ചു നൽകിയത്.
വീടിന്റെ വെഞ്ചരിപ്പ് കർമവും താക്കോൽദാനവും മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു. ചടങ്ങിൽ ഫൊറോനാ വികാരി ഫാ. തോമസ് മണക്കുന്നേൽ, അസിസ്റ്റന്റ് വികാരി ഫാ. ആൽബിൻ വളയത്ത്, കൈക്കാരൻമാരയ ജോബി തട്ടാംപാറ, ബിന്നി കാച്ചാംകോടത്ത്, സാം വേടംപറന്പിൽ, ജോസഫ് പറ്റിക്കൽ തുടങ്ങിയവർ പങ്കെടുത്തു.