ന്യൂഡൽഹി: മിഷണറീസ് ഓഫ് സെന്റ് ഫ്രാൻസിസ് സാലസ് സഭാംഗവും ജനക്പുരി സെന്റ് ഫ്രാൻസിസ് സീനിയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പലുമായിരുന്ന ഫാ. റിജോ ഫ്രാൻസിസ് (35) കോവിഡ് ബാധിച്ച് ഡൽഹിയിൽ മരിച്ചു. സംസ്കാരം മേയ് 13 നു (വ്യാഴം) രാവിലെ 9 ന് ചർച്ച് ഓഫ് നേറ്റിവിറ്റി ചാന്ദ്പുർ, സഞ്ചോപുരം ഫരീദാബാദ് സെമിത്തേരിയിൽ.
പരേതൻ പാലപ്പിള്ളി കണ്ണങ്ങാത്ത് മേച്ചേരി ജോയി - റോസിലി ദന്പതികളുടെ മകനാണ്. സഹോദരൻ: റോയ് ഫ്രാൻസിസ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഡൽഹിയിൽ കോവിഡ് ബാധിച്ച് മലയാളി വൈദികൻ മരിച്ചു
03:26 AM May 13, 2021 | Deepika.com