കുന്നംകുളം: കുന്നംകുളത്ത് യേശുദാസ് റോഡിൽ ബീവറേജ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.. ബീഹാർ സ്വദേശി ജിതേന്ദ്ര(30) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു അപകടം. ബീവറേജസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ മുറിയിലെ താമസക്കാരനാണ് ഇയാൾ. ഈ ബിൽഡിംഗിനോട് ചേർന്ന് പ്രവർത്തിക്കുന്ന സൈക്കിൾ ഷോപ്പിലെ ജീവനക്കാരനാണ്.
ജോലി കഴിഞ്ഞ ശേഷം മുറിയുടെ മുന്നിലെ ചെറിയ മതിലിൽ ഇരിക്കുകയായിരുന്നു. ഇവിടെ നിന്നും തെന്നി താഴെ ഇരുന്പു ഷീറ്റിലേക്ക് വീഴുകയും ഇരുന്പു ഷീറ്റ് തകർത്ത് നിലത്തെ കോണ്‍ക്രീറ്റിൽ പതിക്കുകയുമായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.