അരൂർ: അരൂരിൽ ഡ്രൈവർമാർക്കായി ലൈൻ ട്രാഫിക്ക് ബോധവത്കരണം നടത്തി.അരൂർ പോലീസും സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ലൈൻ ട്രാഫിക്ക് തെറ്റിച്ച് വലതുവശം ചേർന്ന് വാഹനങ്ങൾ പോകുകയും ഇടതുവശം കൂടി മറികടക്കുകയും ചെയ്യുന്നതോടെ ദേശീയപാതയിൽ വാഹനാപകടങ്ങൾ കൂടി വരുകയും ചെയ്യുന്നതോടെയാണ് പോലീസ് ബോധവത്കരണ ക്ലാസ് നടത്തിയത്. അന്യ സംസ്ഥാനക്കാർക്കായി വിവിധ ഭാഷകളിൽ ബോധവൽക്കുന്ന സ്ലിപ്പുകൾ തയാറാക്കിയാണ് നൽകിയത്. അരൂർ പോലീസ് സബ് ഇൻസ്പെക്ടർ റൊണാൾഡ് ജോർജിന്റെ നേതൃതത്വത്തിലാണ് പരിപാടി നടന്നത്.