കൊച്ചി: എറണാകുളം വൈഎം സിഎയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്റര്‍ സണ്‍ഡേ സ്കൂള്‍ മത്സരത്തിൽ 63 പോയിന്റ് നേടി എളംകുളം ജെറുസലേം മാര്‍ത്തോമ്മാ ചര്‍ച്ച് ജേതാക്കളായി. 41 പോയിന്റ് നേടി ബ്രോഡ്വേ സിഎസ്ഐ ഇമ്മാനുവേല്‍ കത്തീഡ്രല്‍ ചര്‍ച്ച് രണ്ടാം സ്ഥാനവും എറണാകുളം ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് 18 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.
മത്സരങ്ങള്‍ ഫാ. സിബി മാത്യു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എറണാകുളം വൈഎംസിഎ പ്രസിഡന്റ് അലക്സാണ്ടര്‍ എം. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഫാ. ബിജു എബി മാത്യു സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈഡബ്ല്യൂസിഎ വൈസ് പ്രസിഡന്റ് ഷേര്‍ലി പൗലോസ് മുഖ്യാതിഥി ആയിരുന്നു. എറണാകുളം വൈഎംസിഎ റിലീജിയസ് കമ്മിറ്റി ചെയര്മാന് ജോസ് പി. മാത്യു, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കുരുവിള മാത്യൂസ്, എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്മാന് ജോസഫ് ടി. കോട്ടൂരാന്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ജിജോ കോശി വര്‍ഗീസ്, സിബിന് വര്‍ഗീസ്, അനി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. 19 സണ്‍ഡേ സ്കൂളില്‍ നിന്നായി 300ല്‍പ്പരം കുട്ടികള്‍ പങ്കെടുത്തു.