തൃപ്പൂണിത്തുറ: സംയുക്ത ട്രേഡ് യൂണിയൻ സമിതി 28 മുതൽ പ്രഖ്യാപിച്ചിരുന്ന ഉത്പന്ന നീക്ക തടയൽ സമരം തൊഴിൽ മന്ത്രിയുടെ അഭ്യർഥന മാനിച്ച് ഡിസംബർ രണ്ടുവരെ മാറ്റിവച്ചുവെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി ചെയർമാൻ കെ.കെ. ഇബ്രാഹിംകുട്ടി അറിയിച്ചു.
ദ്വിദിന ദേശീയ പണിമുടക്കിൽ പങ്കെടുത്ത കൊച്ചി റിഫൈനറി തൊഴിലാളികൾക്കെതിരെ നിയമ വിരുദ്ധമായി സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സമരത്തിന് ആധാരമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഡിസംബർ രണ്ടിന് തൊഴിലാളി പ്രതിനിധികളുടേയും മാനേജ്മെന്റ് പ്രതിനിധികളുടേയും ചർച്ച വിളിച്ച സാഹചര്യത്തിലാണ് സമരം മാറ്റിവച്ചത്.