ആലങ്ങാട്: കൃഷിക്കൊപ്പം കളമശേരി പദ്ധതിയില്‍ ക്ഷീരമേഖലയെ കൂടി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പാലില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ലാഭം കിട്ടും. ആലങ്ങാട് ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഈ സംരംഭക വര്‍ഷത്തില്‍ ഇതുവരെ രണ്ടു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. എല്ലാ മേഖലയിലും മെയ്ഡ് ഇന്‍ കേരള എന്ന ബ്രാന്‍ഡ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. ബ്ലോക്കിലെ ഏറ്റവും കൂടുതല്‍ പാല് അളന്ന ക്ഷീര കര്‍ഷകരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
മനയ്ക്കപ്പടി എസ്എന്‍ഡിപി ഹാളില്‍ നടന്ന പരിപാടിയില്‍ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ട്രീസ തോമസ്, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷീര സംഗമത്തിന്റെ ഭാഗമായി മൂല്യവര്‍ധിത പാലുല്പന്നങ്ങളുടെ നിര്‍മാണം, ഭക്ഷ്യസുരക്ഷാ നിയമവും ക്ഷീര കര്‍ഷകരും എന്നീ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു.