നെടുമ്പാശേരി : കുന്നുകര ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന് ഭവന പദ്ധതി പ്രകാരം ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുന്ന ചടങ്ങ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കുത്തിയത്തോട് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷനാകും. പട്ടിക ജാതിയിൽപ്പെട്ട 51 കുടുംബങ്ങൾക്കാണ് ഭൂമി നൽകുന്നത്.
പദ്ധതിക്കാവശ്യമായ സ്ഥലം കുന്നുകര ഗ്രാമപഞ്ചായത്ത്, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്, ശ്രീനാരായണ മെഡിക്കല്‍ കോളജ് എന്നിവ സംയുക്തമായിട്ടാണ് നല്‍കുന്നത്. 32 കുടുംബങ്ങൾക്ക് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഭൂമി വാങ്ങി നൽകിയിരുന്നു.
ചടങ്ങില്‍ ഹൈബി ഈഡന് എംപി കേരളോത്സവം വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തും. അന്‍വര്‍ സാദത്ത് എംഎല്‍എ , റോജി എം. ജോണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് , പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് , ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രന് , കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു തുടങ്ങിയവര്‍ പ്രസംഗിക്കും .