കോതമംഗലം: നൂറു പ്ലാസ്റ്റിക് ഡപ്പികളിലായി പതിമൂന്നരഗ്രാം ബ്രൗൺഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ. അസം നാഗോന്‍ ജില്ലയിലെ മുബാറാക്ക് (28) ആണ് വെള്ളിയാഴ്ച രാത്രി തങ്കളം നാലുവരി പാതിയില്‍ നിന്നും എക്സൈസിന്റെ പിടിയിലായത്. കഴിഞ്ഞ ആറു മാസത്തിനിടെ കോതമംഗലത്തും പരിസര പ്രദേശങ്ങളിൽ നിന്നുമായി മുപ്പതോളം പ്രതികളാണ് എക്സൈസ് പിടിയിലായത്.
അസമിലെ നാഗോണ്‍ ജില്ലയില്‍ നിന്നുള്ളവരാണ് പ്രതികളില്‍ ഭൂരിഭാഗവും.
അസമില്‍ നിന്നുള്ള വന്‍ മയക്കുമരുന്നുമാഫിയ സംഘം കോതമംഗലത്ത് പിടിമുറുക്കുന്നു. ഒരുവശത്ത് ഇവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് അധികൃതര്‍ പറയുമ്പോഴും അസമില്‍ നിന്നുളള മയക്കുമരുന്ന് കടത്ത് നിര്‍ബാധം തുടരുകയാണ്. മയക്കുമരുന്ന് വിപണന ശൃംഖലയുടെ ഉറവിടത്തിലേക്കോ പ്രധാന കണ്ണികളിലേക്കോ അന്വേഷണം എത്താന്‍ സാധിക്കാത്തതാണ് കാരണം. പിടിച്ചെടുത്ത പതിമൂന്നര ഗ്രാം ബ്രൗണ്‍ഷുഗറിന് ചില്ലറ വില്പനയില് മൂന്നേകാല്‍ ലക്ഷം രൂപയാണ് വിലയെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ചെറിയ പ്ലാസ്റ്റിക് ഡപ്പിയിലാക്കിയ ബ്രൗൺഷുഗർ കുപ്പി ഒന്നിന് മൂവായിരം രൂപയ്ക്കാണ് വില്പന നടത്തുന്നത്.