കൊച്ചി: ഓടുന്ന കാറില്‍ പത്തൊമ്പതുകാരിയായ മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ നാലാംപ്രതി രാജസ്ഥാന് സ്വദേശി ഡിംപിള്‍ ലാംപയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നു. ഇരയായ യുവതിയെ സംഭവത്തിലേക്ക് ഇവര്‍ തള്ളിവിടുകയായിരുന്നുവെന്ന കണ്ടെത്തലിലാണ് അന്വേഷണസംഘം. ഇത് സാധൂകരിക്കുന്ന മൊഴിയും യുവതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മറ്റു പലരെയും ഡിംപിള്‍ സമാനമായി ഇരയാക്കിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും. ഒപ്പം ഇവരുടെ സൗഹൃദവലയങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടക്കും.
കൊച്ചിയിലെ ഡിജെ പാര്‍ട്ടികളില്‍ ഡിംപിള്‍ സജീവമായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരിമരുന്നു സംഘങ്ങളുമായുള്ള ഇവരുടെ ബന്ധവും അന്വേഷിക്കുന്നുണ്ട്. മദ്യത്തില്‍ മയക്കുമരുന്ന് നല്കി അവശയാക്കിയശേഷമാണ് പീഡനം നടന്നതെന്ന് ഇര വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. എന്നാല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഈ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. സംഭവശേഷം കാണാതായ ഡിംപിളിന്റെ ഫോണ്‍ കണ്ടെടുക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമവും തുടരുകയാണ്.
അതിനിടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ കേസിലെ പ്രതികളായ കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്, നിധിന് മേഘനാഥന്, സുദീപ്, ഡിംപിള്‍ ലാംപ എന്നിവരെ 14 ദിവസത്തേക്ക് വീണ്ടും റിമാന്‍ഡ് ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും സുപ്രധാന തെളിവുകള്‍ അഞ്ചു ദിവസത്തെ തെളിവെടുപ്പിനിടെ ലഭിച്ചതായും പോലീസ് പറഞ്ഞു.