മലപ്പുറം: വ്യത്യസ്ത സംസ്കാരങ്ങളും ഭാഷകളും വൈവിധ്യങ്ങളും നിറഞ്ഞ ഭാരതത്തെ ഒന്നിപ്പിച്ചു നിർത്തുന്നത് ഇന്ത്യൻ ഭരണഘടനയാണെന്നും ഭരണഘടന ശിഥിലമായാൽ രാജ്യം ശിഥിലമാകുമെന്നും എ.പി അനിൽകുമാർ എംഎൽഎ പറഞ്ഞു. ഭരണഘടനദിനത്തോടനുബന്ധിച്ച് എഐസിസി ആഹ്വാന പ്രകാരം ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഭരണഘടന സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡിസിസി ഓഫീസിൽ നടന്ന ചടങ്ങിൽ ഭരണഘടന ആമുഖം വായിച്ച് പ്രതിജ്ഞയെടുത്തു. ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.സി വേലായുധൻ കുട്ടി, വല്ലാഞ്ചിറ ഷൗക്കത്തലി,അസീസ് ചീരാൻതൊടി, ഹാരിസ് ബാബു ചാലിയാർ, പി.എ മജീദ്, കെ.എ അറഫാത്ത്, വി.പി ഫിറോസ്, എം.കെ മുഹ്സിൻ തുടങ്ങിയവർ പ്രസംഗിച്ചു.