മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കൂടുതൽ സൗകര്യങ്ങളോടെ നവീകരിക്കുന്നതിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു. രോഗീ സൗഹൃദ സംവിധാനങ്ങളോടെ നൂതന രീതിയിലാണ് ഐസിയു സജ്ജമാകുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് പ്രവൃത്തി നടക്കുന്നത്. ഇതിൽ ആദ്യ രണ്ടു ഘട്ടങ്ങളും പൂർത്തിയായിക്കഴിഞ്ഞു. 45 ലക്ഷം രൂപ വിതം ചെലവിട്ടാണ് ഓരോഘട്ടവും പൂർത്തിയാക്കിയത്. മൂന്നാംഘട്ടം പൂർത്തിയാകുന്നതോടെ പരിശോധനാമുറിയിലെ സ്ഥലപരിമിതിക്ക് പരിഹാരമാകും. ട്രോമാ കെയർ കാര്യക്ഷമമാക്കും.
ചികിത്സാ യന്ത്രങ്ങളും സജ്ജമാക്കും. ഫർണിച്ചറുകൾ, ശൗചാലയങ്ങൾ എന്നിവയും ഒരുക്കും. ഡ്രെയ്നേജ് സംവിധാനം, എമർജൻസി മെഡിസിൻ വിഭാഗം, ലെവൽ വണ്‍ ട്രോമാ കെയർ സംവിധാനം എന്നിവയും ഉണ്ടായിരിക്കും. ഒന്നാംഘട്ടത്തിൽ നിലവിലുള്ള കെട്ടിടത്തിനു പിറകിലെ സ്ഥലം ഉപയോഗപ്പെടുത്തിയാണ് വിപുലീകരണം.
പഴയ പരിശോധനാ മുറികൾ, നിരീക്ഷണ വാർഡ്, വരാന്ത എന്നിവ ഉപയോഗപ്പെടുത്തിയാണ് രണ്ടും മൂന്നും ഘട്ടത്തിലുള്ള നവീകരണം. ട്രോമാ കെയർ സംവിധാനം കാര്യക്ഷമമാക്കും. ചികിത്സായന്ത്രങ്ങൾ, പുതിയ ഫർണിച്ചറുകൾ, ശൗചാലയങ്ങൾ എന്നിവയും ഒരുക്കും. എമർജൻസി മെഡിസിൻ വിഭാഗം, ലെവൽ വണ്‍ ട്രോമാ കെയർ സംവിധാനം എന്നിവയും ഏർപ്പെടുത്തും.
ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള വിശ്രമമുറികളും കെട്ടിടത്തിലുണ്ടാകും. പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ അത്യാഹിത വിഭാഗം പൂർണ സജ്ജമാകും. രണ്ടാംനിലയിൽ ഇഎൻടി, ദന്ത വിഭാഗത്തിനും പ്രത്യേകം സൗകര്യമൊരുക്കും. നവീകരണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ മികച്ച പരിചരണം രോഗികൾക്കു ലഭിക്കും.
മൈനർ ഓപറേഷൻ തിയേറ്റർ, ഐസിയു, നിരീക്ഷണ വാർഡ്, സ്റ്റോർ മുറികൾ, ഇഎൻടി, ഡെന്റൽ, ഓഫ്ത്താൽമോളജി, പ്രിവന്റീവ് മെഡിസിൻ, ഗൈനക്കോളജി വിഭാഗങ്ങൾക്കായി പ്രത്യേകം പരിശോധനാ മുറികളുമുണ്ട്. ഇതോടെ സ്പെഷാലിറ്റി സേവനങ്ങളും അത്യാഹിത വിഭാഗത്തിൽ ലഭ്യമാകും.