പെരിന്തൽമണ്ണ: പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും പുഴക്കാട്ടിരി പഞ്ചായത്തും സംയുക്തമായി പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യ വികസനം ലക്ഷ്യമാക്കി നടത്തുന്ന എംഇഎസ് ആരോഗ്യഗ്രാമം പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ 350 വീടുകൾ ഉൾപ്പെടുത്തി പദ്ധതി ആരംഭിക്കുകയും പിന്നീട് ഘട്ടംഘട്ടമായി വികസിപ്പിക്കുവാനാണ് തീരുമാനം. മെഡിക്കൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്യാന്പുകളും ബോധവത്ക്കരണവും നടത്താനും തീരുമാനിച്ചു.
എംഇഎസ് ആരോഗ്യഗ്രാമം പദ്ധതി സംസ്ഥാന പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുൽസു ചക്കച്ചൻ അധ്യക്ഷയായിരുന്നു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫ. ഡോ. മുബാറക്ക് സാനി പദ്ധതി വിശദീകരിച്ചു.
ഫാമിലി ബെനിഫിറ്റ് സ്കീം അവതരണം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഹമീദ് ഫസലും രേഖ കൈമാറൽ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.മുഹമ്മദ് സാജിദും കരാർ രേഖ സ്വീകരിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പട്ടുകുത്ത് ബാബുവും ചേർന്നു നിർവഹിച്ചു.
പുഴക്കാട്ടിരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.ദിലീപ്, പുഴക്കാട്ടിരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ബീനാസണ്ണി, വാർഡ് മെംബർമാരായ റഫീഖ്, ബാവ, രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് പി.ടി ബഷീർ, കെ.പി ബഷീർ, സാദിഖലി രാമപുരം, എംബിബിഎസ് വിദ്യാർഥി പ്രതിനിധി അദ്വൈത്, ആരോഗ്യ സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയർമാൻ ശരണ്യസതീഷ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. കോളജിലെ എംബിബിഎസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.