തൊടുപുഴ: ജില്ലയിൽ അഞ്ച് പഞ്ചായത്തുകളിൽകൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പെരുവന്താനം, കൊന്നത്തടി, വണ്ടേന്മേട്, വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകളിലെ 300ഓളം പന്നികളെ ദയാവധത്തിനു വിധേയമാക്കിത്തുടങ്ങി.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഫാമുകളിലായി നൂറോളം പന്നികൾ ചത്തതോടെയാണ് സാന്പിളുകൾ ശേഖരിച്ചു ബംഗളൂരുവിലെ സതേണ്‍ റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലേക്കു അയച്ചത്. ഇതിന്റെ ഫലം വെള്ളിയാഴ്ച രാത്രിയോടെയെത്തി. കൂടുതൽ പഞ്ചായത്തുകളിൽ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.