പെരുവന്താനം പഞ്ചായത്തിൽ നൂറോളം പന്നികളുള്ള ഫാമിലെ ഇരുപതെണ്ണമാണ് ആദ്യ ഘട്ടത്തിൽ ചത്തത്. വണ്ടേന്മേട് പഞ്ചായത്തിൽ ഇരുനൂറിനടുത്തു പന്നികളുള്ള ഫാമിലെ അന്പതോളം എണ്ണവും ചത്തു. കൊന്നത്തടി പഞ്ചായത്തിൽ എഴ് പന്നികളുള്ള ഫാമിലെ ഏഴെണ്ണവും ചത്തു.
കഞ്ഞിക്കുഴി പഞ്ചായത്തിൽ രണ്ട് ഫാമുകളിലായി രണ്ടു വീതം നാലു പന്നികളാണ് ചത്തത്. പ്രഭവ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ പന്നികളെയാണ് കൂട്ടത്തോടെ ദയാവധത്തിനു വിധേയമാക്കുന്നത്. അഞ്ചു പഞ്ചായത്തുകളിലെ ആറിടങ്ങളാണ് പ്രഭവ കേന്ദ്രങ്ങളായി കണ്ടെത്തിയത്.