ന്യൂഡൽഹി: രാജ്യത്ത് വർധിച്ചു വരുന്ന കോവിഡ് മഹാമാരി നിമിത്തം ശ്വാസകോശ തകരാർ മൂലം ധാരാളം ജനങ്ങൾ മരിക്കുന്ന സാഹചര്യത്തിൽ ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്നതിനായി ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഫരീദാബാദ് രൂപത ബ്രീത് ടു ലൈഫ് എന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നു.
പ്രശസ്ത യോഗ പരിശീലകനായ ഫാ. പീറ്റർ തിരുന്നലത്തിലാണ് പ്രോഗ്രാം നയിക്കുന്നത്. മേയ് 14 വരെ രാവിലെ 7.45ന് ആരംഭിക്കുന്ന പ്രോഗ്രാം സും ആപ്ലിക്കേഷൻ വഴി ലഭ്യമാണ്. പങ്കെടുക്കാൻ താൽപര്യമുള്ള വർ താഴെ കൊടുത്തിട്ടുള്ള മീറ്റിംഗ് ഐഡി, പാസ്കോട് എന്നിവ ഉപയോഗിച്ച് പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്.
മീറ്റിംഗ് ഐഡി: 894 9599 0777
പാസ് കോഡ്: 460463
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
കോവിഡിനെതിരേ ഫരീദാബാദ് രൂപത സംഘടിപ്പിക്കുന്നു ബ്രീത് ടു ലൈഫ് പ്രോഗ്രാം
11:00 PM May 11, 2021 | Deepika.com