കാക്കനാട്: പോലീസ് കസ്റ്റഡിയിലെടുത്തത് സൂക്ഷിച്ചിരുന്ന വാഹനം മോഷ്ടിച്ച പ്രതി പിടിയിലായി. ഹരിപ്പാട് സ്വദേശി ഈരേഴിയിൽ എസ്. അൽ അമീനെ(24)യാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ട് നിശേഷം തകർന്ന ഒരു ബൈക്കിന്റെ നന്പർ മോഷ്ടിച്ച ബൈക്കിൽ പതിപ്പിച്ച് പ്രതി ഉപയോഗിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം മയക്കുമരുന്നു സംഘങ്ങളെ പിടികൂടുന്നതിനിടെ ഉപേക്ഷിച്ച നിലയിൽ ഒരു ബൈക്ക് പോലീസ് കണ്ടെത്തി.
ഇന്നലെ രാവിലെ ബൈക്ക് പരിശോധനയ്ക്കായി സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് അവിടെ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ബൈക്കാണ് അതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വെളുത്ത ഷർട്ടും മുണ്ടും ഹെൽമറ്റും ധരിച്ച് ഒരാൾ വാഹനം എടുത്തുകൊണ്ടുപോകുന്ന ദൃശ്യം കണ്ടെത്തി. ഉടൻ പോലീസ് നടത്തിയ പരിശോധനയിലാണ് പച്ചാളത്ത് വച്ച് തൃക്കാക്കര എസ്ഐമാരായ റോയ് കെ. പൊന്നൂസ്, വൈശാഖ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.