പറവൂർ: മൂത്തകുന്നം എസ്എന്‍എം സ്കൂളില്‍ 28ന് ആരംഭിക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പ്രകാശനം നിര്‍വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ ലോഗോ ഏറ്റുവാങ്ങി. പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി ആര്യന് വിനോദാണ് ലോഗോ തയാറാക്കിയത്.
കലോത്സവത്തിന്റെ പന്തലിനും കാൽനാട്ടി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് മൂത്തകുന്നം ക്ഷേത്ര മൈതാനത്ത് കാൽനാട്ടുകർമം നിർവഹിച്ചു. തുടർന്ന് മൂത്തകുന്നം എസ്എൻഎം എച്ച്എസ്എസിലെ സ്കൗട്ട്, എൻസിസി, ഗൈഡ് എന്നിവരുടെ നേതൃത്വത്തിൽ വിളംബര ജാഥ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, സ്കൂൾ മാനേജർ കെ.ജി. പ്രദീപ്, പിടിഎ പ്രസിഡന്റ് ബിബിൻ സി. ബോസ്, പ്രിൻസിപ്പൽ പി.എസ്. ജ്യോതിലക്ഷ്മി, ഹെഡ്മിസ്ട്രസ് എം ബി. ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.