ഏലൂർ: ഏലൂർ നഗരസഭയിൽ ജനവാസ കേന്ദ്രമായ മഞ്ഞുമ്മൽ കോട്ടക്കുന്നിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ഏലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
മഞ്ഞുമ്മൽ പള്ളിപ്പടിയിൽ നടത്തിയ പ്രതിഷേധയോഗം സാമൂഹ്യ പ്രവർത്തകൻ ഷാജി ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മേഖലാ സെക്രട്ടറി ഷെബിൻ മോഹൻ അധ്യക്ഷത വഹിച്ചു. കളമ മണ്ഡലം ജോയിന്റ് സെക്രട്ടറി അഫ്സൽ എടയാർ , യുവതി സബ് കമ്മിറ്റി മണ്ഡലം കൺവീനർ സുനിത സിനിരാജ്, തുടങ്ങിയവർ സംസാരിച്ചു.