ആലുവ: സാധാരണക്കാരന്റെ ദു:ഖങ്ങൾക്കും കഷ്ടപ്പാടുകൾക്കും ശാശ്വതമായ പരിഹാരം നൽകുന്നതാണ് യഥാർഥ രാഷ്ട്രീയ പ്രവർത്തനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നാല് നിർധന കുടുംബങ്ങൾക്ക് നിർമിച്ചു നൽകിയ ഭവനങ്ങളുടെ താക്കോൽ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭാങ്കണത്തിൽ നടന്ന ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി.
ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, സൈജി ജോളി, ലത്തീഫ് പൂഴിത്തുറ, ഫാസിൽ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
ലാഭേച്ഛയില്ലാതെ ജി. മാധവൻകുട്ടിയാണ് കുറഞ്ഞ ചെലവിൽ വീടുകളുടെ നിർമാണം നടത്തിയത്.
ബാക്കി മൂന്ന് ഭവനങ്ങൾ അടുത്ത മാസം മുഖ്യമന്ത്രി പങ്കെടുക്കുന്ന സമാപനയോഗത്തിൽ കൈമാറും.