കോതമംഗലം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിംഗിന്റെയും മൂവാറ്റുപുഴ റബർ ബോർഡ് റീജിയണ്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പെരുമണ്ണൂർ റബർ ഉത്പാദക സംഘത്തിൽ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി 15 വനിതകൾക്ക് ടാപ്പിംഗ് പരിശീലനം നൽകി. റബർ ബോർഡ് ടാപ്പിംഗ് ഡെമോണ്‍സ്ട്രേറ്റർ എം.വി. ഷിബു പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തിൽ പെരുമണ്ണൂർ റബർ ഉത്പാദക സംഘം പ്രസിഡന്റ് എ.ആർ. പൗലോസ് അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ റബർ ബോർഡ് ജോയിന്റ് പ്രൊഡക്ഷൻ കമ്മീഷണർ കെ.വി. ശിവൻ ഉദ്ഘാടനം ചെയ്തു. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി.സി. ചാക്കോ വിജയികൾക്കു സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കവളങ്ങാട് പഞ്ചായത്തംഗം ലിസി ജോളി പ്രസംഗിച്ചു. പരിശീലനം നേടിയവർക്കുള്ള ടാപ്പിംഗ് ഉപകരണങ്ങളുടെ സൗജന്യ കിറ്റ് വിതരണം വേന്പനാട് റബേഴ്സ് കന്പനി മാനേജിംഗ് ഡയറക്ടർ ബർണാർഡ് ഡി. കുഞ്ഞ് നിർവഹിച്ചു. ഡെവലപ്പ്മെന്റ് ഓഫീസർ ഐ.ആർ. സുവർണ ടാപ്പിംഗിനെക്കുറിച്ച് ക്ലാസ് നയിച്ചു.