മൂവാറ്റുപുഴ: കെസിവൈഎം മുൻ രൂപത ഭാരവാഹിയായിരുന്ന ബോബി എം. പാലയ്ക്കലിന്റെ സ്മരണാർത്ഥം കെസിവൈഎം മൂവാറ്റുപുഴ ഫൊറോനയുടെ നേതൃത്വത്തിൽ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. കെസിവൈഎം മൂവാറ്റുപുഴ ഫൊറോന ഡയറക്ടർ ഫാ. ജോയൽ കച്ചിറപാറേകുടിയിൽ ഉദ്ഘാടനം നിർവഹിച്ചു. കെസിവൈഎം ഫൊറോന പ്രസിഡന്റ് സാവിയോ തോട്ടുപുറം, നഗരസഭാ വൈസ് ചെയർപേഴ്സണ്‍ സിനി ബിജു എന്നിവർ പ്രസംഗിച്ചു.
പുരുഷ ഡബിൾസിൽ മൂവാറ്റുപുഴ ബി ടീം അംഗങ്ങളായ ജോർജിൻ ജോസ്, വി.എം. ഔസേപ്പച്ചൻ ഒന്നാം സ്ഥാനവും മുവാറ്റുപുഴ എ ടീം അംഗങ്ങളായ ആന്റണി വിജിൻ, ആൾഡ്രിൻ രീതേഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിത സിംഗിൾസിൽ കാരക്കുന്നം യൂണിറ്റ് അംഗം ഷാരോണ്‍ ഷാജു ഒന്നാം സ്ഥാനവും ആനിക്കാട് യൂണിറ്റ് അംഗം ആഗ്നെസ് റെജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനദാനം കെസിവൈഎം കോതമംഗലം രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ, മാത്യു പാലയ്ക്കൽ, കെസിവൈഎം മൂവാറ്റുപുഴ ഫൊറോന ആനിമേറ്റർ സിസ്റ്റർ റെജി അങ്ങാടിയത്ത് തുടങ്ങിയവർ നിർവഹിച്ചു.