കൂത്താട്ടുകുളം: നിയന്ത്രണംവിട്ട കാർ വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുകയറി നാലു വിദ്യാർഥികൾക്ക് പരിക്ക്. എംസി റോഡിൽ കൂത്താട്ടുകുളം പുതുവേലി ഹയർ സെക്കൻഡറി സ്കൂളിനു സമീപം ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം.
മോനിപ്പിള്ളി മാങ്കുഴിയിൽ അലസ്ത്യൻ സന്തോഷ് (15), വെളിയന്നൂർ ഇളംതുരുത്തിൽ എ. ആദിത്യൻ (15), മുത്തോലപുരം കാഞ്ഞിരക്കോട്ട് കെ.എച്ച്. ആര്യൻ (15), പൂവക്കുളം നരിവേലി പുത്തൻപുരയിൽ അദിതി പി. നായർ(15) എന്നിവർക്കാണ് പരിക്കേറ്റത്. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥികളായ ഇവരുടെ പരിക്ക് ഗുരുതരമല്ല. വിദ്യാർഥികൾക്ക് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
പുതുവേലിയിലെ ബസ് സ്റ്റോപ്പിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് കോട്ടയം ഭാഗത്തുനിന്നു വന്ന കാർ നിയന്ത്രണംവിട്ട് പാഞ്ഞു കയറുകയായിരുന്നു.
ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. കാർ യാത്രികർക്ക് പരിക്കുകൾ ഇല്ല.