നെടുങ്കണ്ടം: നെടുങ്കണ്ടം ബിആർസിയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രാദേശിക പഠനയാത്ര സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും നെടുങ്കണ്ടം ബസ് സ്റ്റാൻഡിൽനിന്ന് പൊതുഗതാഗതം ഉപയോഗിച്ച് എഴുകുംവയലിൽ എത്തി. എഴുകുംവയൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുകയും ചെയ്തു.
തുടർന്ന് പ്രാദേശിക പഠനയാത്രയുടെ ഉദ്ദേശലക്ഷ്യങ്ങൾ നെടുങ്കണ്ടം ബിആർസിയിലെ സ്പെഷൽ എഡ്യുക്കേറ്റർ വിശദീകരിച്ചു. ബാങ്ക് പ്രസിഡന്റ് സാബു മാത്യു മണിമലക്കുന്ന് ഉദ്ഘാടനം ചെയ്തു. ജോണി പുതിയാംപറന്പിൽ, പ്രിൻസ് വടക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു. സർവീസ് സഹകരണ ബാങ്ക് സൂപ്പർമാർക്കറ്റ് സന്ദർശിക്കുവാനും കുട്ടികൾക്ക് സാധനങ്ങൾ വാങ്ങുന്നതിനുള്ള അവസരവും നൽകി.
തുടർന്ന് എഴുകുംവയൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ച് കുട്ടികൾ പോസ്റ്റ് കാർഡ് വാങ്ങി സന്ദേശം എഴുതി അയയ്ക്കുന്നതിനുള്ള അവസരം കിട്ടി. പിന്നീടുള്ള യാത്ര ഫിഷ് ലാൻഡിലേക്കായിരുന്നു.